ന്യൂഡല്‍ഹി: വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാർ ഒരു പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സർക്കാർ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തി ലഭിക്കാൻ വേണ്ടിയാണെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യം സർക്കാരിനില്ലെന്നും പ്രിയങ്ക ആരോപിച്ചു.
Also Read:ടോമിന്‍ ജെ തച്ചങ്കരിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി പുതിയ നിയമനം
വാക്സിൻ വിതരണത്തിൽ കേന്ദ്രം പരാജയപ്പെട്ടെന്നും കോവിഡിന്റെ തുടക്കം മുതൽ അത് പ്രത്യക്ഷമാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. “വാക്‌സിന്‍ സാക്ഷ്യപത്രത്തിലെ ഫോട്ടോ മാത്രമാണ് പ്രധാനമന്ത്രിയുടേതായുള്ളത്. ബാക്കി എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെ തലയിലാണ്. രാജ്യത്ത് വാക്സിൻ ലഭിക്കാനില്ലാതെ ആയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യ നിലവിലെ സാഹചര്യത്തില്‍ വാക്‌സിനു വേണ്ടി മറ്റു രാജ്യങ്ങളുടെ സംഭാവന പ്രതീക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ ഉത്തരമായി ആരാണ്?’- പ്രിയങ്ക ചോദിക്കുന്നു.
“വികസിത രാജ്യങ്ങൾ വാക്സിനു വേണ്ടി കഴിഞ്ഞ വർഷം തന്നെ ഓർഡർ നൽകി. മോദി സർക്കാർ ഈ വർഷമാണ് വാക്സിനു ഓർഡർ നൽകുന്നത്. 6 കോടിയിലധികം വാക്സിൻ സർക്കാർ വിദേശത്തേക്ക് കയറ്റിയയച്ചു. 3 കോടി ജനങ്ങൾക്ക് മാത്രമായിരുന്നു വാക്സിൻ അപ്പോൾ ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയം. രാജ്യത്ത് 130 കോടി ജനങ്ങളില്‍ 11 ശതമാനത്തിന് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. മൂന്ന് ശതമാനത്തിന് മാത്രമാണ് രണ്ടു ഡോസും ലഭിച്ചിട്ടുള്ളത്. വാക്സിൻ നയത്തിൽ സർക്കാർ അപ്പാടെ പരാജയപ്പെട്ടിരിക്കുകയാണെന്നും’ പ്രിയങ്ക കുറിച്ചു.
Post Your Comments