കാസര്‍കോട്: സംഘ പരിവാറുകാർ നമസ്‌കാര പള്ളികള്‍ തകർക്കുന്നുവെന്നും മുസ്ലിം സമുദായം ഭീഷണിയിലാണെന്നുമുള്ള രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. കാസര്‍കോട് തളങ്കര വലിയ ജുമാ മസ്ജിദ് പ്രവശേന കവാട ഗോപുരത്തിന്റേ ചിത്രം സഹിതമാണ് പ്രചാരണം. കേരളത്തിന് പുറത്തും വലിയ രീതിയിൽ ചർച്ചയാകുകയാണ് ഈ വാർത്ത.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ തളങ്കരയില്‍ ചന്ദ്രഗിരിപ്പുഴയോരത്താണ് 1400 വര്‍ഷത്തിലേറെ പഴക്കമുള്ള കാസര്‍കോട്ടെ തളങ്കര മാലിക് ഇബ്നു ദീനാര്‍ മസ്ജിദ് എന്ന മുസ്ലിം തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന് പുറത്തു നിന്നു പോലും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. ഈ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പേരിലാണ് വ്യാജ പ്രചാരണം. ഈ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള അടയാളമായി 43 വര്‍ഷം മുന്‍പ് പള്ളിയിലേക്ക് കടന്നുവരുന്ന റോഡിന്റെ ആദ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കവാടം കാലപ്പഴക്കത്താല്‍ കഴിഞ്ഞദിവസം പൊളിച്ചു മാറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പള്ളികള്‍ സംഘപരിവാര്‍ സംഘങ്ങള്‍ പൊളിക്കുന്നു എന്ന രീതിയില്‍ പ്രചരിക്കുന്നത്.
പള്ളിയിലേക്കുള്ള കടന്നുവരുന്ന റോഡിന്റെ ആദ്യഭാഗത്ത് 1980ല്‍ പണികഴിപ്പിച്ച പ്രവേശന കവാടത്തില്‍ വിള്ളലുകള്‍ സംഭവിച്ചിരുന്നു. ഇത് ജീവനു ഭീഷണി ആയതോടെയാണ് പൊളിച്ചു മാറ്റാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കവാടത്തിന് ഗോപുരങ്ങള്‍ നീക്കം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വ്യാജ വാർത്തകൾ സജീവമായത്
Post Your Comments