പറ്റ്‌ന: രാത്രി ടോയ്‌ലെറ്റില്‍ പോകാന്‍ വീടിന് വെളിയില്‍ ഇറങ്ങിയ യുവതിയ്ക്ക് നേരെ ക്രൂരത. ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ഇലക്‌ട്രിക് പോസ്റ്റില്‍ തൂക്കിയിട്ട് അക്രമികള്‍ കടന്നുകളഞ്ഞതായി പൊലീസ്. നഗ്നയായ നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
സമസ്തിപൂറിലെ ഗ്രാമത്തിലാണ് സംഭവം. കൂട്ട ബലാത്സംഗത്തിന് ശേഷം അക്രമികള്‍ യുവതിയെ ഇലക്‌ട്രിക് പോസ്റ്റില്‍ തൂക്കിയിടുകയായിരുന്നു. പൂര്‍ണ നഗ്നയായ നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ വീട്ടില്‍ വിവാഹച്ചടങ്ങുകള്‍ നടക്കുകയാണ്. ഇതിനിടെയാണ് യുവതിയ്ക്ക് നേരെ അതിക്രമം നടന്നത്. ജോലിക്ക് വന്ന തൊഴിലാളികളാകാം കൃത്യത്തിന് പിന്നിലെന്ന സംശയത്തില്‍ ഏഴു ജോലിക്കാരെ പിടികൂടി നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചു. പൊലീസ് ചോദ്യം ചെയ്തുവരുന്നു.
Post Your Comments