
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ പുനരാരംഭിക്കുമെന്ന് സൂചന. സെപ്തംബർ 19 മുതൽ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 10നായിരിക്കും ഐപിഎൽ പതിനാലാം സീസണിന്റെ കലാശക്കൊട്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മെയ് നാലിനാണ് ഐപിഎൽ നിർത്തിവെച്ചത്. സെപ്തംബർ 15ന് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിനായി ദുബായിലേക്ക് പറക്കും.
ദുബായിൽ മൂന്ന് ദിവസം ഇരു ടീമംഗങ്ങളും ക്വാറന്റീനിൽ കഴിയും. തുടർന്ന് സെപ്തംബർ 19 മുതൽ മത്സരം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് സീരിസിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഇതുവരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കത്ത് നൽകിയിട്ടില്ല. അതിനാൽ ഐപിഎല്ലിനായി സെപ്തംബർ 15നായിരിക്കും ടീമംഗങ്ങൾ യുഎഇലെത്തുകയെന്നാണ് സൂചന.
Post Your Comments