മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിലി ക്ലബ് വിടാനൊരുങ്ങുന്നു. അടുത്തിടെയാണ് താരത്തിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കിയത്. എന്നാൽ ടീമിൽ അവസരങ്ങൾ ഇല്ലാതായതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനവുമായി എറിക് ബയി രംഗത്തെത്തിയത്. ഒരു മത്സരത്തിൽ കളിക്കുകയും പിന്നീടുള്ള അഞ്ചു മത്സരങ്ങളിൽ ബെഞ്ചിൽ ഇരിക്കുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും, കൂടുതൽ മത്സരങ്ങൾ ലഭിച്ചെ മതിയാകു എന്നും ബയിലി പറഞ്ഞു.
പുതിയ കരാർ നല്ലതാണെന്നും എന്നാൽ അവസരം ഇല്ലെങ്കിൽ മറ്റു ക്ലബുകളുടെ ഓഫറുകൾ താൻ സ്വീകരിക്കുമെന്നും ബയിലി മുന്നറിയിപ്പ് നൽകി. 2024 വരെയുള്ള പുതിയ കരാറായിരുന്നു താരം അടുത്തിടെ ഒപ്പുവെച്ചത്. യുണൈറ്റഡിൽ ലിൻഡെലോഫിനും മഗ്വയറിനും പിന്നിലാണ് ബയിലിയുടെ സ്ഥാനം. അതേസമയം, ഫിറ്റ്നസ് നിലനിർത്തുകയാണെങ്കിൽ ലിൻഡെലോഫിനെ മറികടന്ന് ആദ്യ ഇലവനിൽ എത്താൻ ബയിലിക്ക് കഴിയുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
Post Your Comments