
തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ആറ് പേരാണ് വള്ളം മറിഞ്ഞ് കടലില്‍ അകപ്പെട്ടത്. നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരയ്‌ക്കെത്തി. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരു വള്ളം പൂര്‍ണമായും നശിച്ചു.
read also: പ്രിയ നടി ശരണ്യക്ക് ടൂമറിന് ഒപ്പം മറ്റൊന്ന് കൂടി, കണ്ണീരോടെ സീമ ജി നായർ
കോസ്റ്റുഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടായിരുന്നു. കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തിയവരെ ആശുപത്രികളിലേക്ക് മാറ്റി. പൂന്തുറ സ്വദേശികളായ ടെന്നിസണ്‍, ഡാര്‍വിന്‍ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.
Post Your Comments