തിരുവനന്തപുരം: മംഗലപുരം മുതലപ്പൊഴിയില്‍ കഴിഞ്ഞദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മറ്റ് മന്ത്രിമാരുമായി യോഗം ചേര്‍ന്നശേഷം വിവരങ്ങള്‍ അറിയിക്കും. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിര്‍മ്മാണം പഠിച്ച് വേഗത്തില്‍ മറ്റൊന്ന് നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10ന് നടന്ന അപകടത്തില്‍ മരിച്ച കുഞ്ഞുമോന്‍, റോബിന്‍, ബിജു ആന്റണി, സുരേഷ് ഫെര്‍ണാണ്ടസ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
വി ജോയി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, വൈസ് പ്രസിഡന്റ് ഷീല ഗ്രിഗോറി, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ജെറാള്‍ഡ്, പ്രസിഡന്റ് എ.എസ് നാഗപ്പന്‍, സിഐടിയു നേതാക്കളായ കഠിനംകുളം സാബു, മെറ്റസ് ലൂയിസ്, അഞ്ചുതെങ്ങ് സുരേന്ദ്രന്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Post Your Comments