കൊല്‍ക്കത്ത : പശ്ചിമബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ തീരദേശ ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക് ജില്ലയിലെ ചന്ദ്ബാലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 288.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത് .
Read Also : സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാദ്ധ്യത, തീരദേശ നിവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം
ചുഴലിക്കാറ്റ് ഒരു കോടി ജനങ്ങളെ ബാധിച്ചു. മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു . ഒഡീഷയിലെ ദുര്‍ഗാപൂര്‍, റൂര്‍ക്കേല വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി. റയില്‍വേ 18 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാസ് നിലവില്‍ ശക്തിയും വേഗതവും കുറഞ്ഞ് ചുഴലിക്കാറ്റായി റാഞ്ചി മേഖലയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
Post Your Comments