തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയ നടി ശരണ്യക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയുമായി കണ്ണീരോടെ നടി സീമ ജി നായർ. ജൂണിൽ കീമോ ചെയ്യാൻ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സർജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയിൽ പ്രതികൂലമായ മാറ്റം വരികയും സ്‌പൈനൽ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു. ഇതോടെ പെട്ടെന്ന് ഒരു സർജറി ചെയ്യാൻ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിർദ്ദേശം.
പിന്നീട് വേഗം തന്നെ ശരണ്യയെ ആർ സി സിയിലേക്ക് കൊണ്ട് പോയി. ജൂൺ മൂന്നിനാണ് കീമോ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു. ഇത് ശാരണ്യക്കും ആയെന്നാണ് സീമ പറയുന്നത്. യുട്യൂബ് ചാനൽ വഴിയാണ് സീമ ജി നായർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
read also: കൊവിഡിന്റെ രണ്ടാം തരംഗത്തോടും ശക്തമായി പൊരുതി രാജ്യം: രോഗികളുടെ എണ്ണം കുറയുന്നു, രോഗ മുക്തി കൂടുന്നു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണിപ്പോൾ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായർ പറയുന്നു. പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നാണ് ആഗ്രഹം എന്നും അവർ പറഞ്ഞു.
Post Your Comments