Latest NewsCinemaMollywoodNewsIndiaBollywoodEntertainmentKollywoodMovie Gossips

‘രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്’; ശ്രുതി ഹാസന്‍

അച്ഛനും അമ്മയും പിരിഞ്ഞതില്‍ കുട്ടി എന്ന നിലയില്‍ തനിക്ക് സങ്കടം ഉണ്ടായിരുന്നില്ല

ചലച്ചിത്ര ആസ്വാദകരുടെയും, യുവാക്കളുടെയും പ്രിയ താരമാണ് താരപുത്രിയായ ശ്രുതി ഹാസന്‍. നടന്‍ കമല്‍ ഹാസന്റെയും മുൻകാല നടി സരികയുടേയും മകളാണ് ശ്രുതി ഹാസന്‍. മികച്ച അഭിനേത്രിയായ ശ്രുതി ഗായികയായിട്ടായിരുന്നു തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് അഭിനയത്തിലേക്ക് ചുവട് മാറിയ ശ്രുതി നടിയായും ഗായികയായും ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്നു.

ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ള ശ്രുതി ഇപ്പോൾ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച്‌ മനസ് തുറക്കുകയാണ്. അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെന്ന് നിലയില്‍ തനിക്ക് നിരാശ സൃഷ്ടിച്ചില്ലെന്നാണ് ശ്രുതി സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിൽ പറയുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ തനിക്ക് ആവേശമാണ് തോന്നിയതെന്നും, അച്ഛനോടാണ് താൻ കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.

‘അച്ഛനും അമ്മയും പിരിഞ്ഞതില്‍ കുട്ടി എന്ന നിലയില്‍ തനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച്‌ പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. അച്ഛനോട് ഞാന്‍ കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്ന അവര്‍ രണ്ടുപേരും ഒരുമിച്ച്‌ ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്’.ശ്രുതി ഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button