തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത തുടരുകയാണ്.
പുതിയ ബാച്ച് തുടങ്ങേണ്ട സമയമായിട്ട് പോലും പരീക്ഷ നടത്തുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.
Also Read:പുതിയ സ്‌ട്രൈക്കറെ യുണൈറ്റഡിൽ എത്തിക്കാനൊരുങ്ങി ഒലെ
പഠനം മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവര്‍ഷം നടന്നത് എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ്. ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. പക്ഷെ എസ്‌എസ്‌എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വണ്ണിന്റെ കാര്യത്തിലാണ് പ്രതിസന്ധി.
പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായി. പ്ലസ് വണ്‍ പരീക്ഷയില്ലാതെ എങ്ങിന പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാന്‍ പല തരം വഴികള്‍ ആലോചിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.
Post Your Comments