തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം ഇന്നു മുതല്‍ പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന് രാവിലെ ഉത്തര സൂചിക അദ്ധ്യാപകർക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണ്ണയം നടത്താനാണ് തീരുമാനം.
എല്ലാ അദ്ധ്യാപകരും മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലത്തെ സെഷനില്‍ ഉത്തരസൂചിക അദ്ധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണ്ണയം നടത്തിയ 28000 ഉത്തര പേപ്പറുകള്‍ പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ വീണ്ടും മൂല്യനിര്‍ണ്ണയം നടത്തുമെന്നാണ് സൂചന. ഇതില്‍ വിശദമായ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പിന്നീട് പുറത്തിറക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മൂല്യനിര്‍ണ്ണയത്തില്‍ നിന്നും വിട്ടു നിന്ന അദ്ധ്യാപകരും ഇന്ന് മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കും.
Post Your Comments