ന്യൂയോർക്ക്: ഭാഗ്യം പടിവാതിൽക്കലെത്തി തിരിച്ച് പോവുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരമൊരു അനുഭവമാണ് അമേരിക്കൻ വനിതയായ ലിയാസ് റോസ് ഫിഗയ്ക്ക് പറയാനുള്ളത്. ഏഴേകാൽ കോടിയുടെ ലോട്ടറി അടിച്ചില്ലെന്ന് കരുതി വെലിച്ചെറിഞ്ഞ റോസിനു തെറ്റി. റോസിന്റെ ടിക്കറ്റിനായിരുന്നു യഥാർത്ഥത്തിൽ പണം അടിച്ചത്. റോസ് വലിച്ചെറിഞ്ഞ ടിക്കറ്റ് ലഭിച്ചത് ഇന്ത്യൻ കുടുംബത്തിലെ യുവാവിന്.
അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ലക്കി സ്പോട്ട് സ്റ്റോർ നടത്തുന്ന ഇന്ത്യക്കാരനായ മൗനിഷ് ഷായ്ക്കാണ് ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് അടിച്ചില്ലെന്ന് കരുതി യുവതി മൗനിഷിന്റെ കടയിൽ തന്നെ അത് ഇട്ടിട്ടു പോവുകയായിരുന്നു. അത് എടുത്ത മൗനിഷ് ഏഴേകാൽ കോടിയുടെ ലോട്ടറി അടിച്ച വിവരം തിരിച്ചറിഞ്ഞു. ആദ്യം യുവാവ് വലിയ വലിയ സ്വപ്നങ്ങളെല്ലാം കണ്ടു.
Also Read:പോലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; സിഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
ഇതിനെ കുറിച്ച് ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചപ്പോൾ ആ ടിക്കറ്റ് യുവതിക്ക് തന്നെ തിരിച്ച് നൽകാനായിരുന്നു അവർ നൽകിയ ഉപദേശം. ഇത് മറ്റൊരാൾക്ക് അർഹതപ്പെട്ടതാണെന്നും ഭാഗ്യമുണ്ടെങ്കിൽ ഇനിയും നിന്നെ തേടി വരുമെന്നുമായിരുന്നു ഇവർ യുവാവിനോട് പറഞ്ഞത്. ഇത് മനസിലാക്കിയ യുവാവ് ടിക്കറ്റ് തിരിച്ച് യുവതിക്ക് തന്നെ നൽകി. സംഭവമറിഞ്ഞ അമേരിക്കൻ പത്രമാധ്യമങ്ങളും ജനതയും ഉദ്യോഗസ്ഥരും ഇന്ത്യൻ കുടുംബത്തെ അഭിനന്ദിക്കുകയാണ്.
Post Your Comments