Latest NewsKeralaNews

ലക്ഷദ്വീപ് വിഷയം; നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായി ഷാഫി പറമ്പില്‍. ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………………..

ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ.

Read Also  : രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്തത് കോടികളുടെ വായ്പാ തട്ടിപ്പ്; വിവരാവകാശ രേഖ പുറത്ത്

ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ, ഒരു ഐക്യദാർഢ്യ പ്രമേയം പാസാക്കുവാൻ ബഹുമാനപ്പെട്ട സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button