KeralaLatest NewsNews

ആശാ വർക്കർമാരുടെ സമരത്തോട് ദേഷ്യമോ എതിർപ്പോ ഇല്ല: കെ എൻ ബാലഗോപാൽ

സംസ്ഥാന ബജറ്റ് അടുത്ത വർഷം 2 ട്രില്യണിലേക്ക് എത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ചെലവിട്ടത് 175000 കോടി രൂപ കടന്നു. വാർഷികപദ്ധതിയുടെ ചെലവ് 92.32% കടന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി 110 % എത്തി. ട്രഷറിയിൽ നിന്ന് മാർച്ച് മാസത്തിൽ 26000 കോടി കടന്നു. സാമ്പത്തിക ഉപരോധത്തിന് ഇടയിലും ഇത്രയും ചെലവ് നടന്നു.

നികുതി വരുമാനത്തിൽ വർദ്ധനവുണ്ട്.ഇത് വലിയ നേട്ടമാണ്. തനത് നികുതി വരുമാനം 84000 കോടി രൂപയിൽ എത്തും. ക്ഷേമ പെൻഷനായി 13082 കോടി രൂപ ഈ വർഷം നൽകി. ബജറ്റിൽ വെച്ചതിനേക്കാൾ 2053 കോടി അധികം പെൻഷനായി നൽകി.

കാരുണ്യ പദ്ധതിക്ക് 979 കോടി ചെലവാക്കി. ജലജീവൻ മിഷന് 401 കോടി അധികമായി നൽകി. വിപണി ഇടപെടൽ നടത്താൻ 284 കോടി അധികമായി നൽകാനായി. ആശാ വർക്കർമാർക്ക് 211 കോടി ആകെ നൽകി. ബജറ്റ് വിഹിതത്തേക്കാൾ 23 കോടി അധികമായി അനുവദിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ആശാ വർക്കർമാർക്ക് കുടിശിക 53 കോടി രൂപ നൽകിയിരുന്നു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ചെയ്യുന്നത്. ആശാ വർക്കർമാരുടെ സമരത്തോട് ഒരു ദേഷ്യമോ എതിർപ്പോ ഇല്ല.

സമരത്തിന് നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയം പറയേണ്ടി വരും.അവരുടെ രാഷ്ട്രീയ സമീപനത്തെയാണ് എതിർക്കുന്നത്.UDF പഞ്ചായത്തുകൾ ആശമാർക്ക് വേതനം വർധിപ്പിക്കുന്നതിൻ്റെ സാങ്കേതിക വശങ്ങൾ നോക്കണം. എന്നാൽ ഒരു സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ നോക്കരുതെന്നും അദ്ദേഹം വിമർശിച്ചു.

സിനിമയിൽ ഒരു സംഭവത്തെ പരാമർശിക്കാനേ പാടില്ല എന്ന് പറയുന്നത് അപകടകരമാണ്. ജനാധിപത്യ നിഷേധത്തിൻ്റെ രൂക്ഷമായ ഭാവമാണിത്. അഭിപ്രായവും അഭിപ്രായ വ്യത്യാസവും പറയാൻ പാടില്ലന്ന് സ്ഥിതി വരുന്നതും സാഹിത്യ സൃഷ്ടികൾ പാടില്ലെന്ന് പറയുന്നതും ശരിയല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button