Latest NewsKeralaNews

പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് വി ഡി സതീശൻ

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും കത്തിൽ വി ഡി സതീശൻ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുൾപ്പടെ ആറ് മാസങ്ങൾക്കുള്ളിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്റെ സമാധാനവും സ്വൈര്യജീവിതവും കെടുത്തുന്നതാണെന്ന് കത്തിൽ പറയുന്നു.

Read Also : ‘ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപി ലക്ഷ്യം’; പ്രഫുല്‍ പട്ടേല്‍ ജനകീയ നേതാവാണെന്ന് എ പി അബ്ദുള്ളക്കുട്ടി

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച ദ്വീപിൽ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും സതീശൻ മുന്നറിയിപ്പ് നൽകുന്നു. അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരൻ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണെന്ന് പറഞ്ഞ സതീശൻ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button