ചെന്നെ : ആമസോണ്‍ പ്രൈമില്‍`ദി ഫാമിലി മാന്‍ 2′ വെബ്സീരീസ് പുറത്തിറക്കുന്നത് തടയാനോ നിരോധിക്കാനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് കത്തയച്ച് തമിഴ്നാട് ഐടി മന്ത്രി ടി മനോ തങ്കരാജ്.
Read Also : 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന് ഡ്രൈവുമായി സ്കൂളുകള്‍
ശ്രീലങ്കയിലെ എല്‍.ടി.ടി തമിഴരുടെ ചരിത്രപരമായ പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സീരീസ് പുറത്തിറങ്ങുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.
ഈ ചിത്രം പുറത്തിറങ്ങുന്നതോടെ, തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരത്തെ പൊതുവായി വ്രണപ്പെടുത്തുമെന്നും അത് നിലനില്‍ക്കുന്ന സാമൂഹിക ഐക്യം തര്‍ക്കുമെന്നുമാണ് ആശങ്ക. തമിഴ് സംസാരിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് ചിത്രീകരിക്കാന്‍ ഈ സീരീസ് ശ്രമിക്കുന്നു.
മഹത്തായ തമിഴ് സംസ്കാരത്തിനെതിരായ അപമാനങ്ങളും അവഹേളനങ്ങളും നിറഞ്ഞ ഈ സീരിയല്‍ ഒരിക്കലും പ്രക്ഷേപണ മൂല്യമുള്ള ഒന്നായി കണക്കാക്കാനാവില്ളെന്നും മന്ത്രി കേന്ദ്രത്തിനയച്ച കത്തില്‍ സൂചിപ്പിച്ചു.
Post Your Comments