Latest NewsIndia

അംഗങ്ങളുടെ സത്യപ്രതിജ്ഞ വാചകത്തിലെ ചരിത്രപരമായ മാറ്റം വന്നത് നീണ്ട നിയമപോരാട്ടത്തിനു ശേഷം, കാരണമായത് ഇന്നസെന്റ്

ആറുവര്‍ഷത്തോളം ഫയലില്‍ കിടന്ന ശേഷമാണ് 'ആയ' യില്‍ നിന്ന് 'എന്ന' യിലേക്ക് പരിവര്‍ത്തനം ഉണ്ടായത്.

തിരുവനന്തപുരം: കേരളം ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകത്തിൽ ഒരു മാറ്റം വന്നത്. നീണ്ട ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ആ മാറ്റം അംഗീകരിച്ചത്. സാധാരണയായി പറയാറുള്ള ‘ ……ആയ ഞാന്‍’ എന്ന ഭാഗത്തിനു പകരം ‘……എന്ന ഞാന്‍…’ എന്നാണു സഭാ രേഖയില്‍ ഭേദഗതി വരുത്തിയത്. ഇതിനു പിന്നിൽ ഒരു നിയമ പോരാട്ടത്തിന്റെ കഥയുണ്ട്. എസ്‌ബിറ്റി മുന്‍ മാനേജര്‍ പേരൂര്‍ക്കട പേള്‍ നഗര്‍ മട്ടയ്ക്കല്‍ ‘ജെ’ ഹോമില്‍ വര്‍ഗീസ് അലക്‌സാണ്ടറുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമാണ് ഇത്തവണ വിജയം കണ്ടത്.

വർഷങ്ങൾക്ക് മുൻപ് എംപിയായി നടന്‍ ഇന്നസന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതു വീക്ഷിച്ചപ്പോള്‍ കേട്ട വാക്കാണു വര്‍ഗീസിന്റെ പോരാട്ടത്തിനു തുടക്കമിട്ടത്. ‘ഇന്നസന്റ് ആയ ഞാന്‍…’ എന്ന വാചകം കേട്ട് ‘ആയ ഞാൻ ‘ എന്ന വാക്ക് യുക്തമല്ലെന്നാണു വര്‍ഗീസിനു തോന്നിയത്.  ‘ഇന്നസന്റ് എന്ന ഞാന്‍’ ആണ് കൂടുതൽ ഉചിതമെന്നും തോന്നി. 2014 ജൂണിലാണ് നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി വകുപ്പിനെ ഇക്കാര്യം ബോധിപ്പിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിക്കും നിവേദനം നല്‍കി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല.

കേരള ഔദ്യോഗിക ഭാഷ (നിയമ നിര്‍മ്മാണ) കമ്മിഷന്‍ പ്രസിദ്ധീകരിച്ച, ഭരണഘടനയുടെ ദ്വിഭാഷാ പതിപ്പിന്റെ മൂന്നാം പട്ടികയിലാണു സത്യപ്രതിജ്ഞാ ഫോറം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറുവര്‍ഷത്തോളം ഫയലില്‍ കിടന്ന ശേഷമാണ് ‘ആയ’ യില്‍ നിന്ന് ‘എന്ന’ യിലേക്ക് പരിവര്‍ത്തനം ഉണ്ടായത്. അങ്ങിനെ 2015 മെയ്‌ 14 ന് ഇദ്ദേഹത്തിന്റെ പോരാട്ടം ഫലം കണ്ടു. പുതിയ പതിപ്പില്‍ മാറ്റം വരുത്തുമെന്ന് നിയമസഭാ സെക്രട്ടറി വര്‍ഗീസിനെ അറിയിച്ചു.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴും ‘ആയ’ എന്ന വാക്കാണ് ഉണ്ടായിരുന്നത്. ഈ പിശക് ചൂണ്ടിക്കാട്ടി വര്‍ഗീസ് വീണ്ടും ഇടപെട്ടതോടെയാണു നിയമസഭാ സെക്രട്ടേറിയറ്റ് അതു തിരുത്തിയത്. ഇന്നലെ സഭാംഗങ്ങള്‍ക്കു നല്‍കിയ ഭരണഘടനയെക്കുറിച്ചുള്ള പുസ്തകത്തിലും ഈ ഭേദഗതി ഉള്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button