MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണത്’; വി.എ ശ്രീകുമാർ

പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനം

പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും, വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണതെന്നും സംവിധായകൻ വി.എ. ശ്രീകുമാർ. നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണമുള്ള, വസ്തുതകൾ പഠിച്ച് വിമർശിക്കുന്ന സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന സ്ഥാനത്താണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജനത്തിന്റെ പ്രതിധ്വനി സതീശനിൽ മുഴങ്ങുമെന്ന് അദ്ദേഹത്തിന്റെ മുൻകാലം സാക്ഷ്യം വഹിക്കുന്നതായും, വി.ഡി സതീശൻ നിയമസഭയുടെ അകത്തും പുറത്തും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കും എന്നു തീർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ പ്രതിപക്ഷനേതാവായി ചുമതലയേറ്റ അഡ്വ. വി.ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും വി.എ. ശ്രീകുമാർ തന്റെ കുറിപ്പിൽ പറയുന്നു.

വി.എ. ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

പ്രധാനം പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ. വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണത്. കേരളീയ ജനതയുടെ പ്രതിപക്ഷമുഖം ഇനി വി.ഡി സതീശനാണ്.
നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണമുള്ള പഠിച്ച് വിമർശിക്കുന്ന സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന സ്ഥാനത്താണ്. ജനത്തിന്റെ പ്രതിധ്വനി സതീശനിൽ മുഴങ്ങുമെന്ന് അദ്ദേഹത്തിന്റെ മുൻകാലം സാക്ഷ്യം വഹിക്കുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് 33, കഴിഞ്ഞ തവണ 25 അടിയന്തര പ്രമേയങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ജനഹിതമാണ് ഓരോ പ്രമേയവും. വി.ഡി സതീശൻ നിയമസഭയുടെ അകത്തും പുറത്തും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കും എന്നു തീർച്ച. കേരളത്തിന്റെ പ്രതിപക്ഷനേതാവായി ചുമതലയേറ്റ അഡ്വ. വി.ഡി സതീശന് എല്ലാവിധ ആശംസകളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button