KeralaLatest NewsNewsIndia

കൃത്യസമയം പറയാൻ കഴിയില്ലെന്ന് അവതാരക, എന്നാൽ മിണ്ടുന്നില്ലെന്ന് ശിവശങ്കർ; ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ‘ഇറങ്ങിപ്പോയി’

കൊച്ചി: ലക്ഷദ്വീപിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ബിജെപി നേതാവ്. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലായിരുന്നു സംഭവം. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കരണങ്ങളും നിയമങ്ങളും എന്ത് ജനാധിപത്യ രീതിയാണെന്നായിരുന്നു അവതാരക ഷാനി ചോദിച്ചത്. ഇതുസംബന്ധിച്ച മറുപടി നൽകുന്നതിനിടെയിലാണ് പി.ആര്‍ ശിവശങ്കര്‍ ഇറങ്ങിപ്പോയത്.

Also Read:സ്പീക്കർ തിരഞ്ഞെടുപ്പിലും പോരാട്ടവീര്യം കുറയുന്നില്ല ; രാജേഷും പി.​സി. വി​ഷ്ണു​നാ​ഥും ഇന്ന് നേർക്കുനേർ

ചോദ്യത്തിനു മറുപടി നൽകാൻ എത്ര സമയമുണ്ടാകുമെന്ന ശിവശങ്കറിന്റെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകാതെ തോറ്റ എം.എല്‍.എമാര്‍ അഭിപ്രായം പറയാന്‍ പാടില്ല തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയാല്‍ ഇടപെടുമെന്നായിരുന്നു അവതാരക പറഞ്ഞത്. ഇതോടെ, തനിക്ക് എത്ര സമയം കിട്ടുമെന്ന് ശിവശങ്കര്‍ വീണ്ടും ചോദിച്ചു. സമയത്തിന്റെ കാര്യത്തിൽ തനിക്ക് ഒരു ഉറപ്പും പറയാൻ കഴിയില്ലെന്ന് ഷാനി പറഞ്ഞതോടെ ‘എങ്കിൽ എനിക്ക് നിശബ്ദനായി ഇരിക്കാനാണ് താൽപ്പര്യം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഉടൻ ഇടവേള എടുത്ത ഷാനി തിരിച്ച് വന്നപ്പോൾ ശിവശങ്കർ സീറ്റിൽ ഉണ്ടായിരുന്നില്ല. ലക്ഷദ്വീപിൽ നടക്കുന്ന വിഷയത്തിൽ സിനിമാക്കാരും തോറ്റ എം.എല്‍.എമാരും നടത്തുന്നത് അനാവശ്യ പ്രചാരണമാണെന്ന് ശിവശങ്കർ ചർച്ചയുടെ ആരംഭത്തിൽ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് ഒറ്റ സീറ്റുപോലും ഇല്ലാത്ത ഒരു സംസ്ഥാനത്ത് ഇരുന്നാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണമെന്നും ശിവശങ്കരനോട് ഷാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button