തിരുവനന്തപുരം: ചരിത്ര ഭൂരിപക്ഷത്തിൽ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭ സമ്മേളനതിന് ശേഷം ഇന്ന് പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫ് നേരത്തെ എം.ബി. രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥ് മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വാശിയുടെയും വീറോടെയുമാണ് ഇരുമുന്നണികളും ഇതിനെ നോക്കിക്കാണുന്നത്.
രാവിലെ ഒന്‍പത് മണിയോടെ കൂടി തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു. ഭരണമുന്നണിക്ക് സഭയില്‍ 99 അംഗങ്ങളുള്ളതിനാല്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിച്ചത് കപക്ഷീയമായി സ്പീക്കറെ തെരഞ്ഞെടുക്കേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്.
Post Your Comments