Latest NewsKeralaNewsIndia

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഏഴാം വാര്‍ഷികം; ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബി.ജെ.പി

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തവണ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശം. രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താണമെന്നും, അരലക്ഷം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നുമാണ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ നിർദ്ദേശം.

വിവിധങ്ങളായ പൊതുപരിപാടികളാണ് എല്ലാ വര്‍ഷവും മെയ് 30ന് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ബി.ജെ.പി സംഘടിപ്പിക്കുന്നത്. അതേസമയം, കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തവണ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

സർക്കാരിന്റെ വാർഷികാഘോഷം രാഷ്ട്രീയപരമായ വിവാദങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും ഇടനൽകാതെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശം നൽകിയിട്ടുള്ളത്. അതിനാൽ രാജ്യത്തെമ്പാടും പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വക്താക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button