തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിൽ ഇടപെട്ട് അഭിപ്രായം പറയുമെന്ന സ്പീക്കർ എം.ബി. രാജേഷിന്റെ വാദത്തെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സ്പീക്കർമാർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്ന് എ. വിജയരാഘവൻ വ്യക്തമാക്കി.
എല്ലാവർക്കും രാഷ്ടീയം ഉണ്ടാകുമെന്നും എം.ബി.രാജേഷ് പറഞ്ഞത് ആ അർത്ഥത്തിൽ ആയിരിക്കില്ലെന്നും, മുൻ സ്പീക്കർമാരുടെ തുടർച്ചയായിരിക്കും രാജേഷും എന്നും വിജയരാഘവൻ പറഞ്ഞു. സ്പീക്കറുടെ ചുമതല സഭ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോവുകയാണെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.
വ്യത്യസ്തമായ വർഗീയതകളെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് യു.ഡി.എഫ് എന്നും, അതിൻ്റെ നേതാവാണ് വി.ഡി.സതീശനെന്നും വിജയരാഘവൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കോൺഗ്രസിൻ്റെ നയം മാറാതെ വി.ഡി സതീശന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments