തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ് ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ബിജെപി എന്നാൽ സംസ്‌കാരശൂന്യരുടെ കൂട്ടമാണെന്ന് വിജയരാഘവൻ പരിഹസിച്ചു. ആ സാംസ്‌കാരശൂന്യത അവർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ല
മുഗൾഭരണവും സ്വാതന്ത്ര്യ സമരവും അടക്കം പാഠപുസ്തങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് ഇതിന്റെ ഭാഗമാണ്. ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മുന്നേറാൻ ശ്രമിക്കുന്നതിന് പകരം കേന്ദ്രസർക്കാർ പുതുതലമുറയെ പിന്നോട്ടടിപ്പിക്കുകയാണ്. ഇതിനു ബദലായി വിദ്യാഭ്യാസ മേഖലയിലടക്കം സമഗ്രപുരോഗതിക്കുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: കോഴിക്കോട് ഓട്ടോ ഡ്രൈവർ പിടിയിൽ
Post Your Comments