പന്തളം: സോഷ്യൽ മീഡിയയിൽ ബിജെപി സംഘപരിവാറിന് അനുകൂലമായി പ്രതികരിക്കുന്ന പരിചിത മുഖമാണ് ശ്രീജിത്ത് പന്തളം. ഇദ്ദേഹത്തിന്റെ പല വീഡിയോകളും പലപ്പോഴും വിവാദവും ആയിട്ടുണ്ട്. ഇതിൽ മിക്കതും സിപിഎം അണികൾ ആണ് ചെയ്യുന്നത് എന്നാണ് ശ്രീജിത്തിന്റെ ആരോപണം. ശ്രീജിത്തിന്റെ പേരിൽ വ്യാജ പേജുകളും പ്രൊഫൈലുകളും ഉണ്ടാക്കി പോസ്റ്റുകൾ ഇടുന്നതും ഇവരുടെ പതിവാണ്.
ഇതിനെതിരെ നിരവധി തവണ നിയമ നടപടികൾ സ്വീകരിച്ചെങ്കിലും ഗുണം ഉണ്ടായില്ലെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്റെ പ്രൊഫൈൽ വെരിഫൈഡ് ആണ്. എന്നാൽ പേജ് വെരിഫൈഡ് അല്ല. അതിനാൽ പേജ് എന്ന നിലയിലാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തന്നെ പരാതിയുടെ കോപ്പി സഹിതം പോസ്റ്റുകൾ ചെയ്തിട്ടുമുണ്ട്. 2019ൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പോസ്റ്റുകൾ ഉണ്ടാക്കി അതിൽ അദ്ദേഹത്തിന്റെ ഭാര്യയും മകളെയും ഉൾപ്പെടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചില പോസ്റ്റ് പ്രത്യക്ഷപ്പെടുകയുണ്ടായി.
അന്ന് അതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം അടക്കം എല്ലാവരും ചെന്ന് പത്തനംതിട്ട സൈബർ സെല്ലിൽ പരാതികൊടുകുകയും അങ്ങനെ ആ വ്യാജ പേജുകൾ ഒക്കെ തന്നെ സൈബർ സെൽ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. ആ പേരുകളിൽ ഒന്നിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പല ഇടതുപക്ഷ/ എസ്ഡിപിഐ ഗ്രൂപ്പുകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അതിൽ എഴുതിയിരിക്കുന്നത് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വീണ ജോർജ് ജയിച്ചാൽ ശ്രീജിത്തും കുടുംബവും പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിനു മുന്നിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു, കഴിഞ്ഞ ദിവസം മുതൽ ഇത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി, ഇതിനെതിരെ പ്രതികരണവുമായി ശ്രീജിത്ത് വീഡിയോ അദ്ദേഹത്തിന്റെ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം:
Post Your Comments