പന്തളം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മല്‍സരാര്‍ത്ഥിയാകില്ല എന്ന് ഫേസ് ബുക്കിലൂടെയുളള പ്രചരണം വ്യാജമെന്ന് വെളിപ്പെടുത്തി ശ്രീജിത്ത് പന്തളം. ഈ 2019 മത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് തന്നോട് ചില സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചിരുന്നതായും എന്നാല്‍ തന്‍റെ വീഡിയോ സ്റ്റുഡിയോയിലെ തിരക്കിനാല്‍ ഇത്തവണ സാധ്യമല്ലെന്നും 2024 ൽ നടക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിക്കാമെന്നായിരുന്നു ശ്രീജിത്ത് പന്തളത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്.
എന്നാല്‍ ഈ പോസ്റ്റ് തന്‍റെ വ്യാജ അക്കൗണ്ടില്‍ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. താനിടുന്ന പോസ്റ്റുകള്‍ക്ക് നല്ല വ്യാപ്തി ലഭിക്കുന്നതിനാല്‍ , നിരവധി പേര്‍ കാണാനിടയാകുന്നതിനാല്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഇത്തരത്തിലുളള വ്യാജ പ്രചരണങ്ങള്‍ പരത്താനായി ചിലര്‍ തന്‍റെ പേര് ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഇതിനെതിരെ സെെബര്‍ സെല്ലില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നാളിതുവരെ പോലീസുകാര്‍ വിവരം തിരക്കി തന്നെ വിളിച്ചിട്ട് പോലുമില്ല എന്ന് അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആര്‍എസ്എസുകാരന് ഈ അവസ്ഥ തന്നെയാണ് വരികയെന്നും ശ്രീജിത്ത് പന്തളം പ്രതികരിച്ചു . വ്യാപകമാവുന്ന ട്രോളുകളേക്കുറിച്ചും പരിഹാസത്തേക്കുറിച്ചും പ്രതികരിക്കാനില്ലെന്നും അദ്ദേഹം.
Post Your Comments