Latest NewsKeralaNews

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭം, ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്തെ യുഡിഎഫും കോണ്‍ഗ്രസും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ് ഇതെന്ന് രമേശ് ചെന്നിത്തല. എന്നാൽ ഞങ്ങള്‍ എല്ലാവരും ഈ വെല്ലുവിളിയെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അര്‍ഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ ആളാണ് വി.ഡി സതീശൻ. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണ്. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു”- ചെന്നിത്തല പറഞ്ഞു.

Read Also :  ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നു: സാഹ

ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വര്‍ഷക്കാലവും ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ നിയമസഭാ സാമാജികനാണ് വിഡി സതീശന്‍. അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് നേരത്തെ ലഭിക്കാതെ പോയിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഇതിനുലഭിച്ച ഏറ്റവും വലിയ അഗീകാരമാണ് സോണിയഗാന്ധി എടുത്തിട്ടുള്ള ഈ തീരുമാനം എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button