ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടുവെങ്കിലും ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. പോയിന്റ് പട്ടികയിൽ ചെൽസിയുടെ പിറകിലായിരുന്ന ലെസ്റ്റർ സിറ്റി ടോട്ടൻഹാമിനോട് പരാജയപ്പെട്ടതോടെയാണ് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്താനായത്. ഇപ്പോഴിതാ ഈ യോഗ്യത ഭാഗ്യം കൊണ്ട് മാത്രമാണ് ലഭിച്ചതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞു.
പരാജയം തനിക്ക് സങ്കടം നൽകുമെങ്കിലും ക്ലബ് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ തങ്ങൾക്കായി എന്നതാണ് പ്രധാനമെന്ന് ടൂഹൽ പറഞ്ഞു. ഇതിന് താരങ്ങളൊക്കെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് പരാജയത്തിന് കാരണമെന്നും, ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിനായുള്ള ഒരുക്കമാണെന്നും ചെൽസി ഇപ്പോൾ ഒരു യുവ ടീമാണെന്നും ടൂഹൽ പറഞ്ഞു.
Post Your Comments