KeralaNattuvarthaLatest NewsNews

‘പിണറായി സർക്കാർ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കിയാല്‍ അപ്രസക്തമാകുന്നത് ലീഗിന്റെ രാഷ്ട്രീയ നിലനില്‍പ്പ്’; കെ.ടി. ജലീല്‍

ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളോട് ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ എന്നും ജലീൽ വ്യക്തമാക്കി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെ ഒന്നിന്റെ പേരിലും അപകീര്‍ത്തിപ്പെടുത്താന്‍ മുസ്ലിംലീഗിന് കഴിയില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. മുസ്ലിം പ്രാധിനിധ്യം എല്ലാ മേഖലകളിലും ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വേണം എന്ന വാദമുയര്‍ത്തിയാണ് ലീഗ് നിലനില്‍ക്കുന്നതെന്നും, പിണറായി സര്‍ക്കാര്‍ തന്നെ ആ ആവശ്യം നിറവേറ്റിയാല്‍ അപ്രസക്തമാകുന്നത് മുസ്ലിംലീഗ് എന്ന സംഘടയുടെ രാഷ്ട്രീയ നിലനില്‍പ്പാണെന്നും റിപ്പോര്‍ട്ടര്‍ ടിവി വെബ്‌സൈറ്റിൽ ജലീൽ വ്യക്തമാക്കി.

ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാ വിഭാഗം ആളുകളും അഭിവൃദ്ധിപ്പെടുകയും പുരോഗമിക്കുകയും വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും, താൻ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ നടപ്പിലാക്കിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ നയമായിരുന്നുവെന്നും കെ.ടി. ജലീൽ പറഞ്ഞു. ആരോടും അനീതി കാണിക്കാത്ത അതേനയമായിരിക്കും ന്യൂനപക്ഷക്ഷേമ വകുപ്പ് ആര് കൈകാര്യം ചെയ്താലും നടപ്പിലാക്കപ്പെടുകയെന്നും, ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളോട് ഒരുപോലെ നീതികാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുകയുള്ളൂ എന്നും ജലീൽ വ്യക്തമാക്കി.

മുസ്ലിം ലീഗില്ലാതെ തന്നെ സമുദായത്തിന് ന്യായമായതും അര്‍ഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങളാണ് ആ ഉറപ്പിന് ആധാരമായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button