ThiruvananthapuramKeralaNattuvarthaLatest NewsNews

അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്, സർക്കാരിന് സാവകാശം നൽകണം:കോടിയേരി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്നും സർക്കാരിന് സാവകാശം നൽകണമെന്നും കോടിയേരി പറഞ്ഞു. വിമർശനം അതാത് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേത്തു.

ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര. ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു തുടങ്ങി സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു കോടിയേരി. മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്ന് പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വികെ പ്രശാന്ത് എംഎൽഎ പറഞ്ഞത്.

സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ​ഗൗരവതരമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആരോ​ഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് എത്തുന്ന വനിതാ സഖാക്കൾക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് കിളിമാനൂർ എര്യ കമ്മിറ്റി പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button