അര്‍ജന്‍റീന: കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ അര്‍ജന്‍റീനയിലും ലോക്ക് ഡൗണ്‍ ആരംഭിച്ചതായി റിപ്പോർട്ട്. മെയ് 30 വരെയാണ് പൊതുസംവിധാനം പൂര്‍ണമായി നിയന്ത്രിക്കുന്നത്. നേരിട്ടുള്ള വിദ്യാഭ്യാസം, കായിക, മതപരമായ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അവശ്യ കടകള്‍ മാത്രമേ ലോക്ക് ഡൗണിൽ തുറക്കുന്നുള്ളൂ.
അര്‍ജന്‍റീനയില്‍ 24,801 പുതിയ കോവിഡ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,539,484 കേസുകളാണുള്ളത്. മരണസംഖ്യ 74,063 ആയി ഉയർന്നിരിക്കുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 6,214 രോഗികളാണുള്ളത്. 358,472 സജീവ കേസുകളാണുള്ളതെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.
2020 ഡിസംബറില്‍ രാജ്യം കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം 11.1 ദശലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 2.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസുകള്‍ നല്‍കിയെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.
Post Your Comments