ഭോപാല്‍: കോവിഡിന്റെ ഇന്ത്യന്‍ വകഭേദമെന്ന പ്രചാരണത്തിനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമല്‍നാഥിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത നീക്കത്തിലൂടെ ചില മാധ്യമങ്ങളും നേതാക്കളും ഇല്ലാത്ത ഇന്ത്യൻ വകഭേദമെന്നു പ്രചാരണം നടത്തുകയാണെന്ന വാദം നിലനിൽക്കെയാണ് കമൽനാഥിന്റെ പരാമർശം. B.1.617 ഇന്ത്യയുടെ വകഭേദമാണെന്നാണ് കമൽനാഥിന്റെ കണ്ടുപിടിത്തം.
ബി.ജെ.പി ഭോപാല്‍ ജില്ല പ്രസിഡന്റ് സുമിത് പചോരിയുടെ പരാതിയിലാണ് കമല്‍നാഥിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ മന്ത്രിയായ വിശ്വസ് സാരംഗും എം.എല്‍.എ രാമേശ്വര്‍ ശര്‍മയും മറ്റു ബി.ജെ.പി നേതാക്കളും ഒപ്പിട്ടിരുന്നു.വിര്‍ച്വല്‍ മാധ്യമ കൂടിക്കാഴ്ചയില്‍ കമല്‍നാഥ് ‘കൊറോണയുടെ ഇന്ത്യന്‍ വകഭേദം’ എന്ന് ഉപയോഗിച്ചു.
ഈ പരാമര്‍ശം ഇന്ത്യയെ മോശമായി ചിത്രീകരിക്കും. കൂടാതെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുമെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തിൽ രാജ്യത്തിനെതിരെ മറ്റു രാജ്യക്കാരും പ്രതികരിക്കാൻ ഇടയായെന്നും പരാതിയിൽ പറയുന്നു. എന്നാൽ കമൽനാഥിന്റെ പ്രതികരണം വ്യത്യസ്തമാണ്,
‘ലോകമെമ്പാടും ഇന്ത്യക്ക് മോശം പേര് ലഭിച്ചു. ഇത് ചൈനയില്‍നിന്നുള്ള ഒരു വൈറസാണ്. ഇപ്പോള്‍ അതിനെ വിളിക്കുന്നത് ഇന്ത്യന്‍ വകഭേദമെന്നും. നിരവധി പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഇന്ത്യന്‍ വകഭേദമെന്ന് വിളിക്കുന്നു. ഇന്ത്യക്കാര്‍ക്ക് തൊഴിലെടുക്കാനോ പഠിക്കാനോ വിദേശത്തേക്ക് പോകാന്‍ കഴിയുന്നില്ല, കാരണം അവര്‍ ഇന്ത്യക്കാരായതു കൊണ്ടു തന്നെ’ എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം കമല്‍നാഥിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കമല്‍നാഥ് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്നു.
ആഗോളതലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ബി.ജെ.പിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ നേരിടാൻ പ്രധാനമന്ത്രിയും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ഒത്തുചേർന്നു പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് തറ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
Post Your Comments