മൂന്ന് ലീഗുകളിലും ടോപ് സ്‌കോറർ ആകുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എ സീസണിൽ 29 ഗോളുകൾ നേടിയാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. ഇതിനു മുമ്പ് രണ്ട് സീസണിൽ യുവന്റസിൽ കളിച്ചപ്പോഴും ഈ പുരസ്കാരം നേടാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം, സീരി എ സീസൺ അവസാനിച്ചപ്പോൾ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്തി.
ലീഗിൽ 23 ഗോളുകൾ നേടിയ ലുകാകുവാണ് ടോപ് സ്‌കോറർമാരിൽ രണ്ടാമത്. 2007-08 സീസണിൽ ഡെൽ പിയേറൊക്ക് ശേഷം ആദ്യമായാണ് ഒരു യുവന്റസ് താരം സീരി എയിൽ ടോപ് സ്‌കോറർ ആകുന്നത്. ഈ നേട്ടത്തോടെ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ മൂന്ന് ലീഗിലും ടോപ് സ്‌കോറർ പട്ടം നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറുകയും ചെയ്തു. നേരത്തെ സ്പാനിഷ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് താരം ടോപ് സ്‌കോറർ നേട്ടം സ്വന്തമാക്കിയത്.
Post Your Comments