ഡല്‍ഹി: വാക്‌സിന്‍ പാഴാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര സർക്കാർ. ഈ സൗകര്യം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കുമെന്നും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും വാക്‌സിന്‍ വിതരണമെന്നും കേന്ദ്രം വ്യക്തമാക്കി.
മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ലഭ്യമല്ലാത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാതിരിക്കാനും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുത്തവര്‍ വാക്‌സിനേഷനായി എത്താത്തതുമൂലം വാക്‌സിന്‍ ഡോസുകള്‍ പാഴായി പോകുന്ന സാഹചര്യം ഒഴിവാക്കാനുമാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തില്‍ ഒരോ സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നും, സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ വാക്സിനേഷൻ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
Post Your Comments