COVID 19Latest NewsIndiaNews

കൊവിഡ് രണ്ടാം തരംഗം വന്നതാണോ വിട്ടതാണോ എന്ന് ചർച്ച ചെയ്യണമെന്ന് ബിജെപി നേതാവ്

മുംബൈ : ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കൊവിഡ് രണ്ടാം തരംഗമെന്ന് ബിജെപി നേതാവ് വിജയവർഗിയ പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാൻ ചൈന ഉണ്ടാക്കിയതാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഇന്ത്യക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : എൻ 95 മാസ്കിനടിയില്‍ മറ്റു മാസ്കുകള്‍ ഉപയോഗിക്കരുത് ; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ 

“കൊവിഡ് രണ്ടാം തരംഗം, വന്നതാണോ വിട്ടതാണോ എന്ന് ചർച്ച ചെയ്യണം. കാരണം, ചൈനയെ വെല്ലുവിളിച്ചത് ഇന്ത്യയും മോദിയുമാണ്. മോദിയെ അപകീർത്തിപ്പെടുത്താനും അദ്ദേഹത്തിൻ്റെ ജനസമ്മിതി ഇടിക്കാനുമാണ് ചൈന ഇത് ഉണ്ടാക്കിയത്. രണ്ടാം തരംഗം ഇന്ത്യയെ മാത്രമാണ് ഇത്ര മോശം രീതിയിൽ ബാധിച്ചത്. ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലൊന്നും പ്രശ്നമില്ല. അതുകൊണ്ടാണ് ചൈനയാണ് ഈ കുഴപ്പം ഉണ്ടാക്കിയതെന്ന് എനിക്ക് തോന്നുന്നത്.”- വിജയവർഗിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button