
ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും വിടവാങ്ങുന്ന സെർജിയോ അഗ്വേറോ പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ റെക്കോർഡുമായി തിളങ്ങി. എവർട്ടണിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ അഗ്വേറോ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി വെയ്ൻ റൂണി നേടിയ 183 ഗോളുകൾ എന്ന റെക്കോർഡാണ് അഗ്വേറോ(184) തിരുത്തിയത്.
മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച സ്കോററും അഗ്വേറോയാണ് (254). നേരത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി എവർട്ടണിനെതിരെ തകർപ്പൻ ജയമാണ് നേടിയത്. ലീഗിലെ അവസാന മത്സരത്തിൽ താരത്തിന്റെ ആവശ്യാർത്ഥം രണ്ടാം പകുതിയിലാണ് കളിക്കാനിറങ്ങിയത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അഗ്വേറോയെ സ്റ്റേഡിയം വരവേറ്റത്. മത്സരത്തിന് ശേഷം സിറ്റി പ്രീമിയർ ലീഗ് കിരീടം നേട്ടം ആരാധകരുമായി ആഘോഷിച്ചു.
Post Your Comments