Latest NewsFootballNewsSports

തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളുപ്പെടുത്തി അഗ്വേറോ

തന്റെ കരിയറിൽ താൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളുപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം സെർജിയോ അഗ്വേറോ. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്ന താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളിപ്പെടുത്തിയത്. 2012ൽ ഇഞ്ചുറി ടൈമിൽ ക്യുപിആറിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടി നേടിയ ഗോളാണ് തന്റെ കരിയറിലെ മികച്ച ഗോളെന്ന് അഗ്വേറോ വെളുപ്പെടുത്തി.

മൽസരം സമലനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അഗ്വേറോ ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം നേടിക്കൊടുത്തത്. ആ മത്സരം വീണ്ടും കാണുമ്പോഴെല്ലാം ആ ഗോൾ തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്നും താരം പറഞ്ഞു. അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി 2012ൽ പ്രീമിയർ ലീഗ് കിരീടം നേടിയത്. പ്രീമിയർ ലീഗ്‌ ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് ഈ ഗോൾ അറിയപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button