കോവിഡിനും ബ്ലാക്ക് ഫംഗസിനും പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ‘വെെറ്റ് ഫംഗസ്’. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ എന്താണ് ഈ വൈറ്റ് ഫംഗസ് എന്ന് നമുക്ക് അറിയാം.
എന്താണ് വെെറ്റ് ഫംഗസ്…?
ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് ‘എച്ച്ആര്‍സിടി'(High-resolution computed tomography) പരിശോധന നടത്തി രോഗം കണ്ടെത്താനാകും. എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.
വൈറ്റ് ഫംഗസിന് കാരണമാകുന്നത് എന്താണ്?
ബ്ലാക്ക് ഫംഗസ് കേസുകളിലെന്ന പോലെ പ്രതിരോധശേഷി കുറവായതിനാലാണ് വൈറ്റ് ഫംഗസ് അണുബാധയുണ്ടാകുന്നത്. അല്ലെങ്കില്‍ വെള്ളം പോലുള്ള പൂപ്പല്‍ അടങ്ങിയ വസ്തുക്കളുമായി ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കിലും അണുബാധയ്ക്കു സാധ്യതയുണ്ടെന്നു ഡോ. അരുണേഷ് കുമാര്‍ പറഞ്ഞു. വ്യക്തിശുചിത്വം പ്രധാനമാണെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
വൈറ്റ് ഫംഗസ് ലക്ഷണങ്ങള്‍
”വൈറ്റ് ഫംഗസ് രോഗികള്‍ കോവിഡ് പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ടെസ്റ്റ് ഫലം നെഗറ്റീവായിരിക്കും. സിടി സ്‌കാന്‍ അല്ലെങ്കില്‍ എക്‌സ്-റേ വഴി അണുബാധ കണ്ടെത്താന്‍ കഴിയും,”ഡോക്ടര്‍ പറഞ്ഞു.
വൈറ്റ് ഫംഗസ് ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിലെ മറ്റു ഭാഗങ്ങളെയും ബാധിക്കും. നഖങ്ങള്‍, ചര്‍മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ” എന്നിവയെ ഒക്കെ രോഗം ബാധിക്കുമെന്ന് അദ്ദേം പറഞ്ഞു.
ആർക്കൊക്കെ പിടിപെടാം
രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറ്റ് ഫംഗസും കൂടുതലും പിടിപെടാനുള്ള സാധ്യത. പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. കാന്‍സര്‍ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Post Your Comments