തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി സതീശന് ആശംസ അറിയിച്ചത്. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
Read Also : മെയ് 30നുള്ളില്‍ കോവിഡിനെ നിയന്ത്രണവിധേയമാക്കും; ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി യോഗി ആദിത്യനാഥ്
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുകയല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്ന് വിഡി സതീശന്‍ ഇന്ന് പ്രതികരിച്ചിരുന്നു. ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷമഘട്ടത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. അതിനിടയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനല്ല പോകേണ്ടത്. അവരെ ഏത് രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിനൊപ്പം നിന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും സതീശന്‍ പ്രതികരിച്ചിരുന്നു.
Post Your Comments