കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം.
ലോകാരോഗ്യ സംഘടന ( WHO), മുംബൈ ഹൈക്കോടതി,
നീതി ആയോഗ് – ആസൂത്രണ വിഭാഗം. ഇതൊക്കെ യുപിയും യോഗി ആദിത്യനാഥും ആളെ വച്ചു എഴുതിച്ചു ഒരു മർക്കറ്റിങ്ങും നടത്താതെ ഇങ്ങോട്ട് തേടി വന്ന അഭിനന്ദനങ്ങൾ ആണെന്ന് ഓർക്കണം.
എന്തിനാണ് യുപിക്ക് ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ ലഭിച്ചത് ?
+ ജനസംഖ്യ – 23 കോടി
23 കോടി ആണ് യുപിയുടെ ജനസംഖ്യ എന്നോർക്കണം. കേരളം വെറും 3.50 കോടിയും മഹാരാഷ്ട്ര 12 കൊടിയും ആണ്. ബ്രസീൽ എന്ന രാജ്യത്തിന്റെയും ആസ്‌ത്രേലിയ ജനസംഖ്യ കൂട്ടിയാൽ ഉള്ള അത്ര ജനസംഖ്യ UP യിൽ ഉണ്ട്. അമേരിക്കയുടെ ജനസംഖ്യയേക്കാൾ വെറും 10 കോടി കുറവ്.
UK യുടെ 4 ഇരട്ടി ജനസംഖ്യ. അമേരിക്കയുടെ ജനസംഖ്യയേക്കാൾ വെറും 10 കോടി കുറവ്.
50 രാജ്യങ്ങൾ ഉള്ള മൊത്തം യൂറോപ്പിന്റെ ജനസംഖ്യ 74 കോടി ആണ്. യുപിയുടെ വെറും 3 ഇരട്ടി. ഏകദേശ ജനസംഖ്യ കണക്ക് പറഞ്ഞത്, 2017 ൽ അധികാരം ഏൽക്കുമ്പോൾ എത്രത്തോളം തകർന്നു കിടന്ന ഒരു പൊതു ആരോഗ്യ സംവിധാനം കേവലം 4 വർഷം കൊണ്ട് ഈ നേട്ടം കൈവരിച്ചത് എന്നു പറയാൻ മാത്രമാണ്.
+ കോവിഡ് രണ്ടാം തരംഗം –
രണ്ടാം തരംഗം കേരളം അടക്കം ഇന്ത്യയിലെ പല ഒന്നാം നമ്പർ ആരോഗ്യ സംവിധാനങ്ങളെയും തകർത്ത് കളഞ്ഞപ്പോൾ തന്നെ അതിന്റെ ഭീകരത മുൻകൂട്ടി കണ്ടത് ആണ് യുപിക്ക് ഗുണമായത്. ആദ്യം ഓക്സിജൻ സർപ്ലസ് ആയ 3.50 കോടി ജനസംഖ്യ ഉള്ള കേരളത്തിനു പോലും ഓക്സിജൻ വേണം എന്ന് പറഞ്ഞു 5 സംസ്‌ഥാനങ്ങളിൽ നിന്നും കൊണ്ട് വരേണ്ടി വന്നപ്പോൾ യുപി ആദ്യ ദിനങ്ങളിൽ ഒന്നു പകച്ചു എങ്കിലും അതിനെ മനോഹരമായി അവർ മറികടന്നു. ????
+ Oxy Tracker – ഓക്‌സി ട്രാക്കർ –
തികച്ചും സുതാര്യമായ, എളുപ്പത്തിൽ ഉള്ള , സമയോചിത ഓക്സിജൻ വിതരണതിനുള്ള ഡാഷ്ബോർഡ് ആണ് ഓക്‌സിട്രാക്കർ. ഓക്സിട്രാക്കറിൽ തത്സമയം ഓക്സിജൻ വേണ്ട ലൊക്കേഷനുകൾ, നിലവിൽ ഓക്സിജൻ സപ്ലൈ ചെയ്യുന്ന ടാങ്കറുകളുടെ ട്രാക്കിങ്, ഓക്സിജൻ ക്രിട്ടിക്കൽ ആയി വേണ്ട ആശുപത്രികൾ എല്ലാം ലഭ്യമാവും. GPS ട്രാക്കിങ് വഴി ഓക്സിജൻ വഹിക്കുന്ന വണ്ടികൾ എല്ലാം ബന്ധിപ്പിച്ചു. അതോടെ ദിവസേന 240 MT ഓക്സിജൻ എന്നത് 1000 MT ഓക്സിജൻ ആയിട്ടും യുപി അത് അനായാസം മാനേജ് ചെയ്തു എന്നത് ശ്രദ്ധേയമായി.
തൊട്ടടുത്ത് ഡൽഹി സർക്കാറിനും യുപിക്കും ഏതാണ്ട് ഒരേ പൂളിൽ നിന്നു തന്നെ ഓക്സിജൻ ലഭ്യമാക്കിയ സമയത്ത് യുപി അത് കൊണ്ട് പോകാനും വിതരണ ശൃംഘല ഒരുക്കാനും ഒട്ടും താമസിച്ചില്ല. പക്ഷെ ഡൽഹി സർക്കാർ ആ സമയം അനുവദിച്ച ഓക്സിജൻ പോലും ലിഫ്റ്റ് ചെയ്യാതെ ടിവിയിൽ വന്നു മെഗാ സീരിയൽ കളിച്ചു. ഫലമോ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ മരണസംഖ്യ കുതിച്ചു കയറിയപ്പോൾ യുപി അത് തടഞ്ഞ രീതികൾ കണക്കിലെടുത്ത് കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ പ്രശംസ തേടി എത്തിയത്.
കേരള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം കേരളത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ്.
+ ട്രേസ് – ട്രാക്ക് – ടെസ്റ്റ് – ട്രീറ്റ്. – Trace – Track – Test – Treat :
ദിവസേന ആകെ100 കേസുകൾ ഉള്ളപ്പോൾ ആണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ചു മാർക്കറ്റിങ് നടത്തി നമ്മൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നമ്മൾ വാർത്ത കൊടുത്തത്. കൃത്യമായി പറഞ്ഞാൽ 2020 ഏപ്രിൽ – മേയ് മാസങ്ങളിൽ നമ്മുടെ അതിർത്തികളും എയർപോർട്ടും അടച്ചിട്ട ശേഷം. അപ്പോൾ പ്രധാനമായും നമ്മൾ പറഞ്ഞ കോവിഡ് ഡിഫൻസ് പ്രോട്ടോക്കോൾ ആണ് ട്രേസ് – ട്രാക്ക് – ടെസ്റ്റ് – ട്രീറ്റ്.
പക്ഷെ അത് കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായ അവസ്ഥയിൽ തന്നെ ,അക്ഷരാർത്ഥത്തിൽ മേൽപറഞ്ഞ പ്രോട്ടോക്കോൾ നടത്തി കാണിച്ചത് യുപി ആയത് കൊണ്ടാണ് ലോകാരോഗ്യ സംഘടനയും മുംബൈ ഹൈക്കോടതിയും നീതി ആയോഗും എല്ലാം യോഗി സർക്കാരിനെ പ്രശംസിച്ചത്.
യുപിയിലെ 75 ജില്ലകളിൽ ആയി 90,000 ഗ്രാമങ്ങളിലേക്ക് 57000 ആരോഗ്യ പ്രവർത്തകരെ അയച്ചു കൊണ്ടു വീടുവീടാന്തരം കയറി കയറി ടെസ്റ്റ് ചെയ്യുകയായിരുന്നു. അതിൽ പോസിറ്റീവ് ആവുന്നവരെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയും കൃത്യമായി ട്രാക്ക് ചെയ്തു ഐസൊലേറ്റ് ചെയ്ത് ചികിത്സ നടത്തി. ഐസൊലേറ്റഡ് ആയവരെ ദിവസവും ഫോണിൽ വിളിച്ചു അവരുടെ ആരോഗ്യ സ്ഥിതി അടുത്ത 14 ദിവസത്തേക്ക് കണിശമായി ട്രാക്ക് ചെയ്തു കൊണ്ടിരുന്നു.
23 കോടി ജനങ്ങൾ ഉള്ള യുപിയിലെ ഈ പടുകൂറ്റൻ ട്രാക്കിങ് കേട്ടറിഞ്ഞ WHO അവരുടെ ടെക്നിക്കൽ സഹായവും യുപിക്ക് ലഭ്യമാക്കി. നീതി ആയോഗ് ഈ പ്രവർത്തനം മറ്റു സംസ്ഥാനങ്ങൾ മാതൃക ആക്കണം എന്നു പറഞ്ഞു. കോവിഡ് രൂക്ഷമായ കെടുതികൾ ഉണ്ടാക്കിയ മഹാരാഷ്ട്രയോട് യുപി മോഡൽ അനുവർത്തിക്കുന്ന കാര്യം പരിഗണിക്കാൻ ആണ് മുംബൈ ഹൈക്കോടതി താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ടത്.
+ പീഡിയാട്രിക് ICU –
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ COVID വന്നാൽ ചികിത്സ ലഭ്യമാക്കാൻ കുട്ടികൾക്ക് വണ്ടി പീഡിയാട്രിക് ICU 50 നഗരങ്ങളിൽ ഒരാഴ്ചക്ക് അകം UP യിൽ തുടങ്ങും. പ്രത്യേക വലിപ്പത്തിൽ ഉള്ള ഓക്സിജൻ കിടക്കകൾ ആണ് അതിന് ഒരിക്കുന്നത്. ലക്‌നൗവിലെ പ്രമുഖ ശിശു രോഗ വിദഗ്ദ്ധൻ Dr. സൽമാൻ ഖാനും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ Dr. വിശേഷ് ഗുപ്തയും ആണ് ഈ പ്രത്യേക ശിശു ICU കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്നത്…ഇത്തരത്തിൽ ശിശുക്കൾക്ക് വേണ്ടി മാത്രമായി 50 ജില്ലകളിൽ കോവിഡ് ICU വരുന്നത് ഇത് വരെ കേട്ടിട്ടില്ല…
+ രോഗവ്യാപനം ഉത്തർപ്രദേശിലും കേരളത്തിലും. –
22 ലക്ഷത്തിൽ അധികമായി രോഗികൾ ഉള്ള ഇന്ത്യയിലെ 3 സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ആണ് കേരളം. 3.50 കോടി ജനസംഖ്യ ഉള്ള കേരളത്തിനേക്കാൾ കോവിഡ് രോഗികൾ കുറവാണ് അതിനേക്കാൾ 6 ഇരട്ടി, അതായത് 23 കോടി ജനസംഖ്യ ഉള്ള ഉത്തർപ്രദേശിൽ. 15 ലക്ഷം ആണ് UP യിലെ രോഗികളുടെ എണ്ണം എന്നു ഓർക്കണം. കേരളത്തിൽ 3 ലക്ഷം ആക്റ്റീവ് രോഗികൾ ഉള്ളപ്പോൾ UP യിൽ 1 ലക്ഷമാണ് ആക്റ്റീവ് രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കിയാൽ കേരളം 12 നു മുകളിൽ യുപി ആകട്ടെ 3% വും. ഇതിൽ പ്രധാനമായും മനസ്സിലാക്കേണ്ട സംഗതി ഒന്നുണ്ട്.
കേരളം ഉണ്ടാകുന്നതിന് മുന്നേ തന്നെ, സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ, രാജഭരണ കാലത്ത് തന്നെ കേരളത്തിലെ ആരോഗ്യ , വിദ്യാഭ്യാസ രംഗം ദേശീയ ശരാശരിയേക്കാൾ മുന്നിൽ ആണ്… അതായത് കേരളം എന്ന പേര് വരും മുന്നേ ഈ ഭൂപ്രദേശം ഈ 2 കാര്യത്തിലും പണ്ടേ നമ്പർ 1 ആണ്. ആ സൗഭാഗ്യം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല. എന്നിട്ടും കേരളം കോവിഡ് പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ട് ആദ്യ മൂന്ന് സ്ഥാനത്ത് എത്തി നിൽക്കുന്നു.
ആ പരാജയത്തെ കുറിച്ചു വ്യക്തമായ അറിവ് ഉള്ളത് കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യ മന്ത്രിക്ക് വീണ്ടും ഒരവസരം ലഭിക്കാതെ ഇരുന്നത്. ഒരു കണക്ക് കൊണ്ടും കേരളം കോവിഡ് പോരാട്ടത്തിൽ മുന്നിൽ ആണ് എന്ന് പറയാൻ ഇല്ല എന്നതാണ് സത്യം. ഉത്തർപ്രദേശിൽ ആരോഗ്യ രംഗത്ത് ഒരു വൻ കുതിച്ചു ചാട്ടം ഉണ്ടാവുന്നത് യോഗി ആദിത്യനാഥ് 2017 ൽ നേതൃത്വം ഏറ്ററെടുത്ത ശേഷമാണ് എന്നും ഓർക്കണം. നവജാത ശിശുക്കൾ എല്ലാ വർഷവും മരിച്ചു വീഴുന്ന ജപ്പാൻ ജ്വരം കൊണ്ടു 2017 ൽ മരണപ്പെട്ടത് പോലെ പിന്നീട് ഏതെങ്കിലും വർഷം നിങ്ങൾ കേട്ടിരുന്നോ ? എങ്കിൽ ആ കണക്ക് കൂടി ഒന്നു നോക്കണം…
+ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ –
” കേരളത്തിൽ മര്യാദക്ക് ടെസ്റ്റ് ചെയ്യുന്നത് കൊണ്ടല്ലേ കേരളത്തിൽ രോഗികൾ കൂടുതൽ ഉള്ളത്, യുപി യിലും ഗുജറാത്തിലും ബിഹാറിലും ഒക്കെ ടെസ്റ്റ് ചെയ്യാത്തത് കൊണ്ടല്ലേ അവിടെ രോഗികൾ ഇല്ലാത്തത്” – ഈ വാചകം നമ്മൾ അനേകം തവണ കേട്ടു കാണും. ഇത് ശുദ്ധ അസംബന്ധം ആണെന്ന് മാത്രമല്ല അബദ്ധവും ആണ്.
നിലവിൽ നമ്മൾ പിന്തുടരുന്ന കോവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോൾ അനുസരിച്ച് ടെസ്റ്റുകൾ നടത്തുന്നത്, രോഗികൾ, രോഗികളും ആയി പ്രൈമറി സമ്പർക്കത്തിൽ ഉള്ളവർ, സെക്കണ്ടറി സമ്പർക്കം പുലർത്തിയവർ, പിന്നെ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവരെ ആണ്… അതായത് കൂടുതൽ രോഗികൾ ഉള്ളായിടതാണു കൂടുതൽ ടെസ്റ്റുകൾ നടത്തേണ്ടി വരിക. അല്ലാതെ ജനസംഖ്യ അനുസരിച്ചു അല്ല. ( പക്ഷെ വാക്സിനേഷൻ പ്രോഗ്രാം പ്രോട്ടോക്കോൾ ജനസംഖ്യ അനുസരിച്ചാണ്. അത് പിന്നെ പറയാം ). അതിനാൽ കണക്ക് വച്ചു 22 ലക്ഷം രോഗികൾക്ക് ഉള്ള contact tracing കണക്കിലെടുത്ത് നോക്കിയാൽ 15 ലക്ഷം രോഗികൾ ഉള്ള യുപി യേക്കാൾ കൂടുതൽ ടെസ്റ്റ് ചെയ്യേണ്ടത് 22 ലക്ഷം രോഗികളും 3 ലക്ഷം ആക്റ്റീവ് രോഗികളും ഉള്ള കേരളം ആണ്…
പക്ഷെ ഇന്ന് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തിയ സംസ്ഥാനം UP ആണ്. 4.6 കോടി ടെസ്റ്റുകൾ. കേരളം ആവട്ടെ 1.8 കോടിയും. എന്തിന് 7 ലക്ഷം കേസുകൾ ഉള്ള ഗുജറാത്ത് പോലും 2.2 കോടി ടെസ്റ്റുകൾ പിന്നിട്ടു. 6 ലക്ഷം കേസുള്ള ബിഹാർ 3 കോടി ടെസ്റ്റും. എന്നിട്ടും 54 ലക്ഷം കേസുള്ള മഹാരാഷ്ട്ര പോലും 3.6 കോടി ടെസ്റ്റ് നടത്തി യുപിയുടെ പിന്നിൽ ആണ്, കേരളവും.
കോവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോൾ പ്രകാരം ജനസംഖ്യ അല്ല മാനദണ്ഡം.
പക്ഷേ വാക്സിനേഷന്റെ കാര്യത്തിൽ മുഴുവൻ ELIGIBLE ആയ ജനസംഖ്യയെയും വാക്സിനേഷൻ ചെയ്യണം എന്നതാണ് നമ്മുടെ പോളിസി എന്നത് കൊണ്ട് 23 കോടി ജനസംഖ്യയുള്ള യുപി സ്വാഭാവികം ആയും % കവറേജിൽ പിന്നിൽ ആവും. പക്ഷെ വാക്സിനേഷൻ എണ്ണം കൊണ്ടു ഇന്ത്യയിൽ നമ്പർ 1 ആയിരിക്കും.
കോവിഡ് വരും മുന്നേ ആളെ വച്ചു മാർക്കറ്റിങ് നടത്തി കോവിഡ് ശരിക്ക് മുന്നിൽ വന്നു തനി സ്വരൂപം പുറത്തെടുത്തപ്പോൾ മുള്ളിപ്പോയ ഒന്നാം നമ്പർ ആരോഗ്യ രംഗത്തെ അല്ല നമ്മൾ പ്രശംസിക്കേണ്ടത്. തകർന്നു കിടന്ന ആരോഗ്യ രംഗത്തെ പിടിച്ചെഴുന്നേല്പിച്ചു നടത്തിച്ചു സുഖപ്പെടുത്തുന്ന പക്ഷെ ബഹളം ഉണ്ടാക്കാതെ നിശബ്ദമായി വിപ്ലവം നടത്തുന്ന ഒരു ആരോഗ്യ രംഗത്തെ ആണ്…
UP യിൽ നിന്നു ഇനിയും വിപ്ലവങ്ങളുടെ കഥകൾ വന്നു കൊണ്ടിരിക്കും. ഉറപ്പ്..
– സുജാത
Post Your Comments