COVID 19Latest NewsIndiaNews

‘ദീദി എനിക്ക് നിങ്ങളെ പിരിഞ്ഞ് ജീവിക്കാനാകില്ല, തിരിച്ചെടുക്കൂ’; മമതയുടെ കാലുപിടിച്ച് കരഞ്ഞ് ബിജെപിക്കൊപ്പം പോയ നേതാവ്

മമതാ ബാനര്‍ജിയുടെ കാലില്‍ പിടിച്ചു കരഞ്ഞ് ബിജെപിയിലേക്ക് പോയ വനിതാ നേതാവ്

കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയത് നിരവധി നേതാക്കളായിരുന്നു. പാർട്ടിയിലെ മുൻനിര നേതാക്കൾ പോലും മമതയെ പോലും ഞെട്ടിച്ചിരുന്നു. തൃണമൂൽ വീണ്ടും അധികാരത്തിൽ വന്നതോടെ പാർട്ടി വിട്ട ചിലർ തിരിച്ചെടുക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ടിഎംസി എംഎല്‍എ സൊനാലി ഗുഹ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മമതയ്ക്ക് കത്തെഴുതി.

Also Read:കോൺഗ്രസിൽ ദളിതർക്ക് അയിത്തമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്; കേന്ദ്ര നേതൃത്വത്തിന് പുതിയ തലവേദന

‘ദീദി എനിക്ക് നിങ്ങളെ പിരിഞ്ഞ് ജീവിക്കാനാവില്ല. എന്നെ ദയവായി തിരിച്ചെടുക്കൂ. ബിജെപിയിലേക്കു പോകാന്‍ വൈകാരികമായെടുത്ത തീരുമാനമാണ്. പ്ലീസ്, എനിക്ക് തൃണമൂലില്‍ മടങ്ങിയെത്തണം. താങ്കളെന്നോട് ക്ഷമിച്ചില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല. ബിജെപിയിൽ എനിക്ക് ഒത്തുപോകാൻ കഴിയുന്നില്ല. ഹൃദയവേദനയോടെയാണ് ഈ കത്തെഴുതുന്നത്’ സൊനാലി എഴുതിയ കത്ത് അവർ തന്നെ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു.

ബംഗാള്‍ രാഷ്ട്രീയത്തില്‍ മമതയുടെ നിഴലായി നടന്ന നേതാവായിരുന്നു സോനാലി. നാല് തവണ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സോനാലി ഗുഹ മുന്‍ ഡപ്യൂട്ടി സ്പീക്കറുമാണ്. ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകാതെ വന്നതോടെയാണ് ഗുഹ ബിജെപിയിലേക്ക് പോയത്. ബിജെപി സീറ്റ് നൽകിയില്ലെങ്കിലും അവർക്കൊപ്പം പ്രവർത്തിച്ചാൽ മതിയെന്നാണ് അന്ന് ഗുഹ പറഞ്ഞത്. പക്ഷേ, ബിജെപി പരാജയപ്പെട്ടതോടെ ഗുഹയും കളം മാറിചവിട്ടാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button