കൊച്ചി : ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി പാര്‍ട്ടി നേതാവ് എം എസ് കുമാര്‍. സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും തലമുറമാറ്റം സൂചിപ്പിച്ചുകൊണ്ടാണ് എം.എസ്.കുമാറിന്റെ വിമര്‍ശനം. നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം എന്നും എം എസ് കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : കോവിഡ് : മേയ് മാസത്തിന് ശേഷം സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുമോ ? പ്രതികരണവുമായി ആരോഗ്യമന്ത്രി
കുറിപ്പിന്റെ പൂർണരൂപം…………………………
കേരളത്തിൽ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്കാരം എൽ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എൽ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോൾ ഇതാ കോൺഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയിൽ ആണെന്ന് പറയുന്നു. ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
Read Also : കോൺഗ്രസിൽ ദളിതർക്ക് അയിത്തമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്; കേന്ദ്ര നേതൃത്വത്തിന് പുതിയ തലവേദന
75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയിൽ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദൻ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശൻ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്. നേതൃത്തം ചെറുപ്പം ആയാൽ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങൾക്ക് സ്വീകാര്യരാവണം. എങ്കിൽ തീർച്ചയായും അവർ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങൾ അല്ല ജനങ്ങൾ ആണ് യജമാനന്മാർ എന്ന ബോധ്യം ഇണ്ടാകണം.
Post Your Comments