തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ലോക്ക് ഡൗൺ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Also : ബീഹാറിൽ ദളിത് കോളനിക്ക് മതമൗലിക വാദികൾ തീയിട്ടു; ഒരു മരണം, സംഭവം ഒവൈസിയുടെ പാർട്ടി എംഎൽഎയുടെ മണ്ഡലത്തിൽ
അതേസമയം, മേയ് മാസത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമാവും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്‍റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.
Post Your Comments