എറണാകുളം: രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പണ്ട് ബിജെപി ഇത്തരത്തിൽ പുതിയ ആളുകളെ മുന്നോട്ടു കൊണ്ടുവന്നപ്പോൾ അദ്വാനിയെ ഒതുക്കി,
മുരളീമനോഹർ ജോഷിയെ മൂലക്കിരുത്തിഎന്നൊക്ക പ്രചരിപ്പിച്ചവരാണ് നിങ്ങള് എന്നും അബ്ദുള്ളക്കുട്ടി ഓർമ്മിപ്പിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
#BJPIND #bjp4keralam
Respected Rahulji
പ്രതിപക്ഷ നേതാവായി
വിഡി സതീശനെ നിശ്ചയിച്ച രാഹുലിനും , കോൺഗ്രസ്സിനും നല്ല നമസ്ക്കാരം
cpm നെ പ്പോലെ നിങ്ങളും BJP ക്ക് പഠിക്കയാണെന്നറിഞ്ഞതിൽ ബഹുത്ത് സന്തോഷം
ഈ തലമുറമാറ്റം
പണ്ട് BJP നടത്തിയപ്പോൾ അദ്വാനിയെ ഒതുക്കി,
മുരളീമനോഹർ ജോഷിയെ മൂലക്കിരുത്തി
എന്നൊക്ക പ്രചരിപ്പിച്ചവരാണ് നിങ്ങള്
രാഹുൽജീ
VD സതീശൻ ജനിച്ച വർഷം നിങ്ങളറിയോ? 1964 ൽ
അതിന് മറ്റൊരു പ്രത്യേക
കൂടിയുണ്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ജീ അതെ വർഷമാണ് ജനിച്ചത്
അദ്ദേഹം രണ്ട് ടേമ് BJP ദേശീയ പ്രസിഡന്റായിട്ടാണ് (6 കൊല്ലം) ഇപ്പോൾ അഭ്യന്തര മന്ത്രിയായത് ! ?
അപ്പോൾ അദ്ദേഹം രാജ്യം ഭരിക്കുന്ന
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രസിഡന്റ്ആകുമ്പോൾ എത്രയായിരിക്കും വയസ്സ്?
വളരെ ലളിതമായി പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശരിയായ ജനാധിപത്യ പാർട്ടിയാണ് BJP
നിങ്ങളുടെ അമ്മ (സോണിയ ) എത്ര കാലമായി പ്രസിഡന്റായിട്ട് ?
അതിനിടയിൽ
BJP ഇന്ത്യക്ക് നൽകിയ ദേശീയ നേതക്കളുടെ
പേര് കേട്ടോളൂ
1.രാജ്‌നാഥ് സിംഗ്
2. നിതിൻ ഗഡ്ഗരി
3. അമിത് ഷാ
4. ജഗ്ത് പ്രകാശ് നന്ദ…
എത്ര എത്ര നേതക്കൾ!?
എന്നാൽ കോൺഗ്രസ് എത്ര നേതാകളെ ഉണ്ടാക്കി
അമ്മക്ക്
ശേഷം മകൻ മാത്രം !
രാഹുൽ ജീ
ഒഴുക്കുള്ള നദിയിലെ നല്ല ജലം ഉണ്ടാവും
നിങ്ങള് വൈകിപ്പോയി
സാർ
അതിനാൽ
കേരളത്തിൽ നിങ്ങള് വലിയ തലമുറമാറ്റം നടത്തി എന്ന് പറഞ്ഞാൽ
കാര്യ വിവരമുള്ളവരാരും
അനുകൂലിക്കില്ല.
നിങ്ങള് ഇപ്പോൾ പ്രസിഡന്റായി നിശ്ചയിക്കുന്നത്
70 കഴിഞ്ഞ കെ സുധാകരനയാണെന്ന് കേട്ടപ്പോൾ ചിരിവരുന്നു.
കഴിഞ്ഞ ഒരു വർഷം മുമ്പാണ്
BJP യിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. ബൂത്ത് പ്രസിഡന്റ് മുതൽ അഖിലേന്ത്യാ പ്രസിഡന്റ് വരെ മാറി
മണ്ഡലം പ്രസിഡന്റ് 40 വയസ്സ്
ജില്ലാ പ്രസിഡന്റ് 45 വയസ്സ് കവിയരുത്
ഈ തീരുമാനത്തോടെ
BJP യിൽ നടന്നത്. തലമുറ മാറ്റമല്ല
മറിച്ച്
വിപ്ലവമാണ്
പ്രബുദ്ധ കേരളത്തിന്
നിങ്ങളുണ്ടാക്കിയ
BJP വിരോധം
കുറഞ്ഞ് വരും
അന്ന് ഈ ദേശീയ പ്രസ്ഥാനത്തെ കേരളും അംഗീകരിക്കും
നിങ്ങള് നിശ്ചയിച്ച പുതിയ നേതാവിന്
ഭാവുകങ്ങൾ നേരുന്നു
അങ്ങയ്ക്കും ….
സ്നേഹപൂർവ്വം
Post Your Comments