തിരുവനന്തപുരം: ഒട്ടേറെ പുതുമകളുള്ള പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ. രാവിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം.
മെയ് 25നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 26നും 27നും സഭ ചേരില്ല. 28ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. മെയ് 31 മുതല്‍ ജൂണ്‍ 2വരെ നന്ദിപ്രമേയത്തിലുള്ള ചര്‍ച്ച നടക്കും. ജൂണ്‍ 4ന് 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും നടക്കും. ജൂണ്‍ 7 മുതല്‍ 9 വരെ ബജറ്റിലുള്ള പൊതുചര്‍ച്ചയും 10ന് വോട്ടെടുപ്പും നടക്കും.
തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന നേട്ടവുമായാണ് പിണറായി വിജയന്‍ നിയമസഭയിലേയ്ക്ക് എത്തുന്നത്. തുടര്‍ ഭരണത്തിന്റെ ആവേശത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ ഇടത് മുന്നണി എത്തുമ്പോള്‍ പരാജയത്തിന്റെ ക്ഷീണവുമായാണ് യുഡിഎഫ് വരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ എത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പ് ആവേശത്തിലാണ്. ഒന്നാം പിണറായി സര്‍ക്കാരിലുണ്ടായിരുന്ന മുഖ്യമന്ത്രി ഒഴികെയുള്ള എല്ലാവരും രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളാണ്.
Post Your Comments