ലക്നൗ : കോവിഡ് പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ അങ്കണവാടി ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക. സംസ്ഥാനത്ത് 72 അങ്കണവാടി പ്രവര്‍ത്തകരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊറോണ ബാധിച്ച് മരിച്ചത്.
Read Also : ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക്.. കർഷകരുടെ കണ്ണീരിൽ മൗനം പാലിച്ച് പിണറായി സർക്കാർ
ഇക്കാര്യം അറിയിച്ച് സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റുമാര്‍ മുഖാന്തരമാകും തുക കുടുംബങ്ങള്‍ക്ക് നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആകെ 441 അങ്കണവാടി ജീവനക്കാരാണ് യുപിയില്‍ ഉള്ളത്. ഇതില്‍ 426 പേര്‍ക്കും രോഗം ബാധിച്ചിരുന്നു.
അടുത്തിടെയായി കൊറോണയെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന പ്രവര്‍ത്തനങ്ങളാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
Post Your Comments