KeralaLatest NewsNews

ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക്.. കർഷകരുടെ കണ്ണീരിൽ മൗനം പാലിച്ച് പിണറായി സർക്കാർ

മാര്‍ച്ച്‌ അവസാനവാരം ആരംഭിച്ച കൊവിഡ് ഭീതി വിരാമമില്ലാതെ തുടരുന്ന സാഹചര്യം മാര്‍ക്കറ്റുകള്‍ക്കൊപ്പം കര്‍ഷകര്‍ക്കും ഇരുട്ടടിയായിരിക്കുകയാണ്.

കൊല്ലം: ദൂരത്തിൽ നിന്ന് ദുരിതത്തിലേക്ക് കേരളം നീങ്ങുമ്പോഴും തോരാത്ത കണ്ണീരുമായി കർഷകർ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കാര്‍ഷിക വിപണികളും ചന്തകളും അടച്ചു വിലയും വില്‍പ്പനയുമില്ലാതെ നീങ്ങുമ്പോഴും കര്‍ഷകര്‍ക്ക് ബാക്കിയാവുന്നത് കണ്ണീരും കടവും. കൊവിഡിന് തൊട്ടുമുമ്പ് വരെ വന്‍ ഡിമാന്റുണ്ടായിരുന്ന ഒരിനമാണ് നല്ല നാടന്‍ കാന്താരി. കിലോയ്ക്ക് 1000 രൂപവരെ വിലയുണ്ടായിരുന്ന എരിവിന്റെ റാണിയ്ക്ക് ഇന്നത്തെ വിപണി വില കഷ്ടിച്ച്‌ 300 രൂപ. നല്ലവിളവുള്ള അമ്പത് മൂട് കാന്താരിക്കൊടിയുണ്ടെങ്കിലേ കഷ്ടിച്ച്‌ ഒരുകിലോ മുളക് കിട്ടൂ.ഒരുകിലോ മുളക് ചെടിയില്‍ നിന്ന് ശേഖരിക്കാന്‍ ഒരാള്‍ മിനിമം അര ദിവസം അദ്ധ്വാനിക്കണം.

കടല്‍ കടക്കാനാകാതെ കാന്താരി..

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും കാന്താരിയ്ക്ക് കടല്‍കടക്കാനാകാത്തതുമാണ് മുളകിന്റെ പ്രിയവും വിലയും ഇടിയാന്‍ കാരണം. പൊന്നിന്റെ വില ലഭിച്ചിരുന്ന കാന്താരിക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ വെറ്റിലക്കൊടിയിലും പറമ്ബിലും ഇടവിളയായി കാന്താരി കൃഷിചെയ്തിരുന്നവരുടെ കാര്യം കഷ്ടത്തിലായി. കാന്താരിക്ക് മാത്രമല്ല കൊവിഡ് കാലത്ത് കഷ്ടകാലം. നാട്ടിന്‍ പുറങ്ങളിലെ വയലേലകളിലും പറമ്പുകളിലും പച്ചക്കറി തോട്ടങ്ങളിലും സമൃദ്ധമായി വിളഞ്ഞിരുന്ന പല നാടന്‍ പച്ചക്കറിയിനങ്ങള്‍ക്കും ഡിമാന്‍ഡില്ലാത്ത അവസ്ഥയാണ്. പയര്‍,​ വെള്ളരി,​ വഴുതന,​ പച്ചമുളക്,​ നാടന്‍ വാഴയ്ക്ക,​ പടവലം തുടങ്ങി മിക്ക ഇനങ്ങളുടെയും വില താഴെയായി. ഉല്‍പ്പാദനച്ചെലവും അദ്ധ്വാനവും കഴിച്ചാല്‍ മിച്ചമൊന്നും ഇല്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

എന്നാൽ കേരളത്തിൽ ഏതാനും ദിവസം മുമ്പുണ്ടായ കനത്ത മഴയിലും കാറ്റിലും ഏക്കര്‍ കണക്കിന് സ്ഥലത്തെ പച്ചക്കറി കൃഷിയാണ് ന ശിച്ചത്. കൊവിഡ് ഭീതിയ്ക്കൊപ്പം വിഷരഹിതമായ നാടന്‍ പച്ചക്കറി ഇനങ്ങളുടെ വരവും കുറഞ്ഞതോടെ സ്വാശ്രയ കര്‍ഷക വിപണികളും പരമ്പരാഗത ചന്തകളും മിക്കതും അടഞ്ഞുകഴിഞ്ഞു. അപൂര്‍വ്വമായി തുറന്നിരിക്കുന്ന ചിലയിടങ്ങളിലാകട്ടെ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും വരുന്നവരും വിരളം. കാലവര്‍ഷ സീസണായ ജൂണ്‍- ജൂലൈ മാസങ്ങള്‍ പൊതുവില്‍ മാര്‍ക്കറ്റ് മോശമാണ്. ലോക് ഡൗണ്‍ വന്നതോടെ ഇത്തവണ നേരത്തെ തന്നെ മാര്‍ക്കറ്റ് തകര്‍ന്നു. ലോക് ഡൗണും കൊവിഡ് വ്യാപനവും കാരണം രാവിലെയും വൈകുന്നേരവും ഉച്ചയ്ക്ക് ശേഷവുമായി പ്രവര്‍ത്തിച്ചിരുന്ന പല കമ്പോളങ്ങളും വിജനമായി.

Read Also: ‘കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല’; അടുത്തത് വി ഡി സതീശന്റെ ഊഴമെന്ന് ശ്രീജിത്ത് പണിക്കർ

സാമൂഹ്യഅകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച്‌ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മലയോരം മുതല്‍ തീരദേശം വരെ നീളുന്ന ജില്ലയിലെ പരമ്പരാഗത ചന്തകളില്‍ എത്തുന്നത്. പുലരി ചന്തകളും അന്തിച്ചന്തകളും പേരിന് മാത്രമായതോടെ കര്‍ഷകരുടെയും വ്യാപാരികളുടെയും കൂട്ടായ്മയും നഷ്ടമായി. മാര്‍ച്ച്‌ അവസാനവാരം ആരംഭിച്ച കൊവിഡ് ഭീതി വിരാമമില്ലാതെ തുടരുന്ന സാഹചര്യം മാര്‍ക്കറ്റുകള്‍ക്കൊപ്പം കര്‍ഷകര്‍ക്കും ഇരുട്ടടിയായിരിക്കുകയാണ്. കൊവിഡിന് മുമ്പ് ദിവസം ഒരു ലക്ഷം രൂപയുടെ പച്ചക്കറി- പഴവര്‍‌ഗങ്ങളും കിഴങ്ങുവര്‍ഗങ്ങളും വിറ്റിരുന്ന സ്ഥലത്ത് ഇന്ന് കഷ്ടിച്ച്‌ അരലക്ഷത്തില്‍ താഴെയാണ് വ്യാപാരം. അതേസമയം മത്സ്യമാര്‍ക്കറ്റുകളുടെ കാര്യവും വ്യത്യസ്തമല്ല.കാറ്റും കടല്‍ക്ഷോഭവും കാരണം മത്സ്യബന്ധനം നിരോധിക്കുകയും ലോക് ഡൗണില്‍ ഹാര്‍ബറുകള്‍ അടയ്ക്കുകയും ചെയ്തതോടെ നാടന്‍ മീനുകളുടെ വരവ് കുറഞ്ഞതാണ് മത്സ്യ ചന്തകളെ വിജനമാക്കിയത്. നീണ്ടകര,​ ശക്തികുളങ്ങര,​ വാടി,​ അഴീക്കല്‍ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ വള്ളക്കാര്‍ പിടിക്കുന്ന മത്സ്യം അപൂര്‍വ്വമായി കമ്ബോളങ്ങളിലെത്തിയിട്ടുണ്ടെങ്കിലും അതിനും വന്‍വിലയാണ്. മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മീന്‍ചന്തകളോടനുബന്ധിച്ചുള്ള മരച്ചീനിയുള്‍പ്പെടെയുള്ള മറ്റ് സാധനങ്ങളുടെ വിപണിയും ഒഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button