സ്പാനിഷ് ലീഗിൽ ഇന്ന് കിരീടം നിർണയിക്കുന്ന പോരാട്ടത്തിൽ അത്ലാന്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും ഇന്നിറങ്ങും. ലീഗിൽ ഒന്നാമതുള്ള അത്ലാന്റിക്കോ മാഡ്രിഡ് തന്നെയാണ് കിരീടത്തിനായി ഇപ്പോഴും ഫേവറിറ്റ്. കഴിഞ്ഞ മത്സരത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപിച്ചതോടെ 83 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്താണ് അത്ലാന്റിക്കോ മാഡ്രിഡ്. 81 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതും നില്കുന്നു.
അതേസമയം, 76 പോയിന്റുള്ള ബാഴ്‌സലോണയുടെ കിരീട സാധ്യത കഴിഞ്ഞ ആഴ്ചയോടെ അവസാനിച്ചിരുന്നു. ലീഗിലെ അവസാന മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡ് റയൽ വല്ലാഡോലിഡിനെ നേരിടും. റിലഗേഷൻ ഒഴിവാക്കാൻ വേണ്ടി വല്ലാഡോലിഡിന് ഇന്ന് വിജയം ആവശ്യമാണ്.
മറ്റൊരു മത്സരത്തിൽ കരുത്തരായ വിയ്യറയലിനെയാണ് റയൽ മാഡ്രിഡ് ഇന്ന് നേരിടുന്നത്. ഹോം മത്സരം വിജയിക്കുക റയലിന് ഒട്ടും എളുപ്പമാകില്ല. എന്നാൽ യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ വിയ്യറയലിന് വിജയം നേടേണ്ടതുണ്ട്.
Post Your Comments