തിരുവനന്തപുരം: യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്.
ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ ചെന്നിത്തല പ്രതീക്ഷ പുലർത്തിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് മാറ്റിയത്.
read also: വിഡി സതീശനോട് സഹകരിക്കണമെന്ന് ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും സോണിയ ഗാന്ധി
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മറികടന്ന് ഹൈക്കമാന്റ് നടത്തിയ നിര്‍ണ്ണായക ഇടപെടലാണ് വിഡി സതീശനിലൂടെ തലമുറ മാറ്റത്തിലേക്ക് എത്തിയത്. അതേസമയം വിഡി സതീശനോട് സഹകരിക്കണമെന്ന് സോണിയ ഗാന്ധി ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നേരിട്ട് ഫോണിൽ നിർദ്ദേശം നൽകി.
Post Your Comments