ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കീഴില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഏഴാം വാര്‍ഷികത്തിലേയ്ക്ക്. ഈ മാസം 30നാണ് ബിജെപി ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ചുവടുവെക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നരേന്ദ്ര മോദി വിജയകരമായ 6 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ദിനത്തിലെ ആഘോഷങ്ങള്‍ വ്യത്യസ്തമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്.
Also Read: കോവിഡിനെതിരെ യോഗി സര്‍ക്കാരിന്റെ അത്ഭുതകരമായ തിരിച്ചുവരവ്, ടിപിആര്‍ അതിവേഗം കുറഞ്ഞു; ഫോര്‍മുല ഇതാണ്
കോവിഡ് അനാഥരാക്കിയ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ദൗത്യമാണ് ബിജെപി ഏറ്റെടുക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി മെയ് 30ന് കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനാവശ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര, അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളാണ് ബിജെപി മുഖ്യമന്ത്രിമാര്‍ ഭരിക്കുന്നത്. പ്രധാനമന്ത്രിയുടെ കീഴില്‍ ഏഴാം വാര്‍ഷികം കോവിഡ് അനാഥരാക്കിയ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ടാകണം എന്ന സന്ദേശമാണ് ജെ.പി നദ്ദ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
Post Your Comments